മുൻനിര സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ ഫിറ്റ്ബിറ്റ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. പഴയ മോഡലുകൾ പരിഷ്കരിച്ചാണ് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഇൻസ്പയർ 3 സ്മാർട്ട് വാച്ചാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്.
ഇൻസ്പയർ 3 സ്മാർട്ട് വാച്ചിന് പുറമേ, ഫിറ്റ്ബിറ്റ് വേർസ 4, സെൻസ് 2 എന്നീ സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ചിട്ടുണ്ട്. ഫിറ്റ്ബിറ്റ് ഇൻസ്പയർ 3യുടെ സവിശേഷതകൾ പരിചയപ്പെടാം. ഫിറ്റ്ബിറ്റ് ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ഫിറ്റ്ബിറ്റ് ഇൻസ്പയർ 3. സ്ലീപ്പിങ് പാറ്റേണും, സ്ട്രെസ് ലെവൽ ട്രാക്കറും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ, ഉറക്കത്തിന്റെ ട്രാക്ക് സൂക്ഷിക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതിന്റെ മറ്റൊരു സവിശേഷതയാണ് ഹാർട്ട് ബീറ്റ് ട്രാക്കിംഗ്. 50 മീറ്റർ ആഴത്തിലാണ് ജലപ്രതിരോധം ഉള്ളത്. കൂടാതെ, ഒറ്റ ചാർജിൽ 10 ദിവസം വരെയാണ് ബാറ്ററി ലൈഫ് ലഭിക്കുക. ഈ സ്മാർട്ട് വാച്ചുകളുടെ വിപണി വില 8,999 രൂപയാണ്. അതേസമയം, ഫിറ്റ്ബിറ്റ് വേർസ 4 , ഫിറ്റ്ബിറ്റ് സെൻസ് 2 എന്നിവയുടെ വില 20,499 രൂപയാണ്.