ടെക് ഡസ്ക്
Updated On
New Update
Advertisment
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. GIZFIT Ultra സ്മാർട്ട് വാച്ചുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഇവ മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട് വാച്ചുകളാണ്. ഫീച്ചറുകൾ പരിശോധിക്കാം.
GIZFIT Ultra സ്മാർട്ട് വാച്ചുകൾക്ക് 1.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 60 ലധികം സ്പോർട്സ് മോഡുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൾസ് റേറ്റ്, ഓക്സിജൻ ലെവൽ ചെക്കിംഗ്, എസ്പിഒ2 തുടങ്ങി നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. കൂടാതെ, ഈ സ്മാർട്ട് വാച്ചുകൾക്ക് ഐപി68 സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.
പൂർണമായും മെയ്ക്ക് ഇൻ ഇന്ത്യ ഉൽപ്പന്നമായ GIZFIT Ultra യിൽ ബ്ലൂടൂത്ത് കോളിംഗ് സംവിധാനവും ഉണ്ട്. 5,999 രൂപയ്ക്കാണ് ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുക.