സ്ട്രീമിങ് വിഡിയോയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ള ആളാണോ? എന്നാല്‍ എച്പി 965 സ്ട്രീമിങ് വെബ്ക്യാമിനെക്കുറിച്ച് അറിയണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ വെബ്ക്യാം മുഖം തിരിച്ചറിയല്‍ നടത്തുന്നത്.
ഇതുവഴി ഫ്രെയ്മില്‍ മുഖത്തിന്റെ പ്രാധാന്യം എപ്പോഴും നിലനിര്‍ത്തുന്നു. എച്പി 965 4കെ വെബ്ക്യാമിന് ഓട്ടോഫോക്കസും, എഫ്2.0 ലെന്‍സും ഉണ്ട്. ഇത് എച്ഡിആര്‍ വിഡിയോയും സപ്പോര്‍ട്ടു ചെയ്യുന്നു.
സ്ട്രീമിംഗ് വീഡിയോയുടെ ക്വാളിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ വെബ്ക്യാമിന് ഓട്ടോ ഫോക്കസും എഫ് 2.0 ലെൻസും നൽകിയിട്ടുണ്ട്. കൂടാതെ, ഇരട്ട മൈക്രോഫോണും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വിൻഡോസ് കംപ്യൂട്ടറുകളോടൊപ്പം പ്രവർത്തിപ്പിക്കാവുന്ന ഈ സ്ട്രീമിംഗ് വെബ്ക്യാമിന് 18 എംഎം ലെൻസാണ് നൽകിയിരിക്കുന്നത്. വെബ്ക്യാമിന്റെ ഫീൽഡ് ഓഫ് വ്യൂ 78 ഡിഗ്രി, 90 ഡിഗ്രി, 100 ഡിഗ്രി എന്നിങ്ങനെ ക്രമീകരിക്കാൻ സാധിക്കും. കൂടാതെ, 360 ഡിഗ്രി തിരിക്കാനും കഴിയുന്നതാണ്.
സ്വകാര്യത ഉറപ്പുവരുത്താൻ ആവശ്യമില്ലാത്ത സമയത്ത് ക്യാമറ കാന്തികമായി അടയ്ക്കാനുള്ള കവറും ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്പി ഇപ്പോൾ കപ്യൂട്ടർ ശ്രേണികൾക്കൊപ്പം ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. എച്പി 965 4കെ സ്ട്രീമിംഗ് വെബ്ക്യാമിന്റെ വിപണി വില 199 ഡോളറാണ്.