യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ മൂല്യം വർദ്ധിച്ചതായി പുതിയ റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ മൂല്യം വർദ്ധിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ 10.73 ലക്ഷം കോടിയാണ് ഡിജിറ്റൽ പേയ്‌മെന്റ് വഴി കൈമാറിയത്. ജൂലൈയിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയായിരുന്നു.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻപിസിഐ ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2016 ൽ യുപിഐ സേവനം ആരംഭിച്ചതിന് ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകൾ നടന്നു. ജൂലൈയിൽ 628 കോടിയായിരുന്നു ഇടപാടുകളുടെ നേട്ടം. ഈ റെക്കോർഡ് തകർത്തുകൊണ്ടാണ് ഓഗസ്റ്റ് മാസത്തിൽ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

യു പി ഐ പ്ലാറ്റ്‌ഫോമുകളിൽ ബാങ്കുകളുടെ സാന്നിദ്ധ്യം വർദ്ധിച്ചതും ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഡിജിറ്റൽ പണമിടപാടുകളെ കേന്ദ്ര സർക്കാർ പൊതുനന്മയായാണ് കാണുന്നത്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽവത്കരണം വർദ്ധിക്കാൻ ആളുകൾക്ക് അത് സൗജന്യമായി ഉപയോഗിക്കാൻ കഴിയണം. ഡിജിറ്റൽവത്കരണത്തിലൂടെ നമുക്ക് സുതാര്യത കൈവരിക്കാനും കഴിയുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിച്ചതായാണ് വിവരം.

Advertisment