ഈ പതിപ്പുകളിൽ വാട്സ്ആപ്പ് അപ്രത്യക്ഷമാകുന്നു; വാട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്താനൊരുങ്ങി ഐഫോൺ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഐഫോണിന്റെ തിരഞ്ഞെടുത്ത പതിപ്പുകളിൽ ഒക്ടോബർ 24 മുതൽ വാട്സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന മോഡലുകളിൽ നിന്നാണ് വാട്സ്ആപ്പ് അപ്രത്യക്ഷമാകുന്നത്.

പഴയ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർ വാട്സ്ആപ്പിന്റെ സേവനം തുടരുന്നതിനായി ഐഒഎസ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളും പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യണം.

നിലവിൽ, ഐഒഎസ് 15 ലേക്ക് 89 ശതമാനം ഉപയോക്താക്കളാണ് അപ്ഗ്രേഡ് ചെയ്തിട്ടുള്ളത്. നാല് ശതമാനം മാത്രമാണ് ഐഒഎസ് 13 അല്ലെങ്കിൽ അതിനു മുൻപുള്ള പതിപ്പുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർക്കാണ് കമ്പനി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisment