സാംസങ്ങിന്റെ ഈ ഹൈടെക് ഫ്ലിപ്പ് ഫോൺ കഴിഞ്ഞ ഒരു വർഷമായി ഹിറ്റായിരുന്നു. ഇപ്പോൾ Z ഫ്ലിപ്പ് 2022-ൽ തിരിച്ചെത്തിയിരിക്കുന്നു. അതും, മികച്ച ക്യാമറകൾ, വേഗതയേറിയ ചിപ്പ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, എന്നത്തേക്കാളും കൂടുതൽ കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾ എന്നിവയുണ്ട്. ഫ്ലാറ്റ് ഫോണുകൾ മടുത്തവരെ ആകർഷിക്കാനും ഈ ഫോണിലൂടെ കമ്പനി ശ്രമിക്കുകയാണ് എന്ന് വേണം പറയാൻ.
ഈ ഫ്ലിപ് ഫോണിനെ ആകര്ഷകമാക്കുന്നത് അതിന്റെ പുതുമകളാണ്. ഇതിന്റെ കോംപാക്റ്റ് ഡിസൈൻ പോക്കറ്റിൽ ഒതുങ്ങുന്ന വലുപ്പം വലിയ ഫോണുകളിൽ നിന്നുള്ള മാറ്റം ആഗ്രഹിക്കുന്നവർക്ക് സ്വാഗതാർഹമാണ്. മാത്രമല്ല അതിന്റെ ആകർഷകമായ ഡിസൈൻ ആരെയും കീഴ്പ്പെടുത്തും. സാംസങ്ങിന്റെ ബെസ്പോക്ക് സ്റ്റുഡിയോ ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇഷ്‌ടാനുസൃത കളർ കോംബോ തിരഞ്ഞെടുക്കാനും കഴിയും.
ഈ വർഷം ചെറിയ പരിഷ്ക്കരണങ്ങളാണ് ഉള്ളത്. സ്‌ക്രീനിന് ചുറ്റും ചെറിയ ഹിഞ്ചും നേർത്ത ബെസലുകളുമുള്ള പുതിയ പതിപ്പ് അൽപ്പം ചെറുതും ഒതുക്കമുള്ളതുമാണ്. ഫോണിന്റെ വശങ്ങൾ പരന്നതും ആഡംബരപൂർണമായ തിളക്കമുള്ളതുമാണ്, ഫ്രോസ്റ്റഡ് ഗ്ലാസ് കൊണ്ട് അടഞ്ഞ ഫ്ലിപ്പ് 4-നെ കൈയ്യിൽ പിടിക്കാൻ മനോഹരവും ആകർഷകവുമായ വസ്തുവാക്കി മാറ്റുന്നു.
ഡിസ്‌പ്ലേയുടെ നടുവിലുള്ള ക്രീസ് വളയുന്നത് കാണാൻ കഴിയും, പക്ഷേ അത് ഫോൺ നിവർത്തുമ്പോൾ ഒരു സാധാരണ ഗ്ലാസ് സ്ലാബ് പോലെയാണ്. ഇത് സാധാരണ കട്ടിയുള്ള ഗ്ലാസ് അല്ല, എങ്കിലും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫ്ലിപ്പ് 4 നിങ്ങളുടെ കുട്ടികൾക്ക് കളിക്കാൻ കൊടുക്കാൻ ഒരിക്കലും ശുപാർശ ചെയ്യുന്ന ഒരു ഫോണല്ല.