ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ ഒഴിവാക്കാന് പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും. ഓപ്പോ തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുത്തുന്നത് നിർത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നു.
ഒരു ലോഞ്ച് ഇവന്റിൽ കമ്പനി എക്സിക്യൂട്ടീവ് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്ത വർഷം ഈ തീരുമാനം നടപ്പിലാക്കിയേക്കും. കമ്പനി നിലവില്‍ സൂപ്പർവൂക് ചാർജറുകൾ ബോക്സിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ബോക്സിനുള്ളിൽ സൂപ്പർവൂക് ചാർജിംഗ് അഡാപ്റ്ററുകൾ ഉൾപ്പെടുത്തുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ചാർജറുകൾ ഒഴിവാക്കുന്നതിന്റെ കാരണവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിശദീകരണങ്ങൾ കമ്പനി നൽകിയിട്ടില്ല. ഇ- മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായിരിക്കും ഈ തീരുമാനമെന്നാണ് സൂചന.
ചാർജിംഗ് അഡാപ്റ്ററുകൾ ബോക്സുകളിൽ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ ചാർജറുകൾ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ സാധിക്കും. നിലവിൽ, മറ്റു പല സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇ- മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ചാർജിംഗ് അഡാപ്റ്ററുകൾ നൽകുന്നത് ഒഴിവാക്കിയിട്ടുണ്ട്.