രാജ്യത്ത് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റോറുകളുടെ എണ്ണം ഉയർത്താനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. റിപ്പോർട്ടുകൾ പ്രകാരം, എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 650 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ വർഷം അവസാനത്തോടെ ആയിരിക്കും പുതിയ സ്റ്റോറുകളുടെ നിർമ്മാണം പൂർത്തീകരിക്കുക. സ്മാർട്ട്ഫോൺ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ നഗരങ്ങളിൽ സ്റ്റോറുകൾ ആരംഭിക്കുന്നത്. നിലവിൽ, വിവോയ്ക്ക് 600 ലധികം എക്സ്ക്ലൂസീവ് സ്റ്റോറുകളാണ് രാജ്യത്തുള്ളത്.
‘സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തും സ്റ്റോറുകൾ ആരംഭിക്കുന്നതിലും നിക്ഷേപം വർദ്ധിപ്പിക്കും. എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്’, വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഹെഡ് വ്യക്തമാക്കി. എക്സ്ക്ലൂസീവ് സ്റ്റോറുകൾക്ക് പുറമേ, വിവോയ്ക്ക് എക്സ്പീരിയൻസ് സെന്ററുകളും ഉണ്ട്. വിവോയുടെ ആദ്യ എക്സ്പീരിയൻസ് സെന്റർ ഗുഡ്ഗാവിലാണ് പ്രവർത്തനമാരംഭിച്ചത്.