ടെക് ഡസ്ക്
Updated On
New Update
Advertisment
ടെലിവിഷനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Daiwa. നിരവധി സവിശേഷതകൾ ഉള്ള 65 ഇഞ്ച് 4കെ യുഎച്ച്ഡി ടെലിവിഷനുകളാണ് Daiwa ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ പരിചയപ്പെടാം.
65 ഇഞ്ചാണ് ഈ ടെലിവിഷന്റെ ഡിസ്പ്ലേ. 20W സൗണ്ട് ഔട്ട്പുട്ട് ലഭ്യമാണ്. കൂടാതെ, എച്ച്ഡിആർ 10 അടക്കമുള്ള സപ്പോർട്ടുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. WebOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ടെലിവിഷന് ഡയൽ ബാൻഡ് വൈഫൈ കണക്ടിവിറ്റിയാണ് നൽകിയിരിക്കുന്നത്.
Bluetooth 5.0, Miracast അടക്കമുള്ള സർവീസുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ടെലിവിഷന് ഒരു വർഷത്തെ വാറന്റിക്ക് പുറമേ, ഒരു വർഷം എക്സ്ട്രാ വാറന്റിയും നൽകുന്നുണ്ട്. ഈ സ്മാർട്ട് ടെലിവിഷനുകളുടെ ഇന്ത്യൻ വിപണി വില 56,999 രൂപയാണ്.