രാജ്യത്ത് മൂന്നുമാസം കൊണ്ട് ഒരു കോടിയിലധികം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

രാജ്യത്ത് മൂന്നുമാസം കൊണ്ട് ഒരു കോടിയിലധികം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. 2022 ഏപ്രിലിനും ജൂണിനും ഇടയിലാണ് 1,324,634 ഓളം വീഡിയോകൾ നീക്കം ചെയ്തത്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിലാണ് വീഡിയോകൾ നീക്കം ചെയ്തതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

കണക്കുകൾ പ്രകാരം, യുഎസിൽ നിന്നും 445,148 വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്ന് 427,748 വീഡിയോകളും ബ്രസീലിൽ നിന്ന് 222,836 വീഡിയോകളും പാക്കിസ്ഥാനിൽ നിന്ന് 130,663 വീഡിയോകളുമാണ് നീക്കം ചെയ്തത്. വീഡിയോകളിൽ ഭൂരിഭാഗവും ഓട്ടോമാറ്റിക് ഫ്ലാഗിംഗ് വഴിയാണ് നീക്കം ചെയ്തിട്ടുള്ളത്.

വീഡിയോകളിൽ 30 ശതമാനവും നീക്കം ചെയ്തത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ്. കൂടാതെ, 20 ശതമാനത്തോളം വീഡിയോകളുടെ ഉള്ളടക്കം കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്നും 14.8 ശതമാനം നഗ്നത, ലൈംഗികത എന്നിവ ഉൾപ്പെട്ട കണ്ടന്റ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 11.9 ശതമാനം വീഡിയോകൾ മാത്രമാണ് ആരോഗ്യത്തിന് ഹാനികരമായതും, അപകടകരവുമായ കണ്ടെന്റുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Advertisment