സ്മാർട്ട്ഫോൺ ഇല്ലെങ്കിലും ഇനി ഫീച്ചർ ഫോൺ വഴി പണമിടപാടുകൾ നടത്താൻ അവസരം. ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെയാണ് സാധാരണ ഫോണിൽ പണമിടപാടുകൾ നടത്താൻ സാധിക്കുക. ഈ സേവനത്തെ കുറിച്ച് കൂടുതൽ അറിയാം.
‘യുപിഐ 123പേ’ സംവിധാനം ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തുന്നത്. ഇത് മലയാളത്തിലും ലഭ്യമാണ്. പ്രധാനമായും അൾട്രാ ക്യാഷ്, യസ്മണി, ടോൺടാഗ് എന്നീ കമ്പനികളാണ് മലയാളത്തിലുള്ള സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭിക്കാൻ ആദ്യം തന്നെ യുപിഐ അക്കൗണ്ട് സജ്ജമാക്കണം.
നിലവിൽ, യുപിഐ ഉപയോക്താവല്ലെങ്കിൽ, എടിഎം കാർഡ് നമ്പർ നൽകി ചെയ്യുക. ആറ് അക്കമുള്ള യുപിഐ പിൻ നമ്പർ ക്രമീകരിച്ചതിനു ശേഷം രജിസ്റ്റർ ചെയ്യുക. തുടർന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിൽ നിന്ന് 8045163666 (അൾട്രാകാഷ്), 8147763135 (ഏയ്സ്മണി) അല്ലെങ്കിൽ 6366200200 (ടോൺടാഗ്) എന്ന നമ്പറിലേക്ക് വിളിച്ചതിനു ശേഷം കീപാഡിലെ അക്കങ്ങൾ ഉപയോഗിച്ച് ഭാഷ തിരഞ്ഞെടുക്കാൻ സാധിക്കും. തുടർന്നു വരുന്ന നിർദ്ദേശപ്രകാരം, പണം ലഭിക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പറോ, അക്കൗണ്ട് നമ്പർ നൽകിയോ പണമിടപാടുകൾ നടത്താം.