വീചാറ്റ് ഉപയോഗിക്കുന്നവരെ കെണിയിലാക്കി ആപ്പ്. ഉപയോക്താക്കളുടെ പേഴ്സണൽ ചാറ്റുകളും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയ്ക്ക് കൈമാറുമെന്ന മുന്നറിയിപ്പുമായി വീചാറ്റ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ ഡാറ്റകൾ ചൈനയ്ക്കുള്ളിലെ തന്നെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് വീചാറ്റ് പറയുന്നത്.
ഉപയോക്താക്കൾക്ക് സെപ്തംബർ 6 മുതലാണ് ഡാറ്റ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള സന്ദേശം ലഭിച്ചു തുടങ്ങിയത്. പ്രധാനമായും വ്യക്തിഗത വിവരങ്ങൾ, ലൈക്കുകൾ, അഭിപ്രായങ്ങൾ, ബ്രൗസിംഗ് വിവരങ്ങൾ, സെർച്ച് ഹിസ്റ്ററി, കണ്ടന്റ് അപ്‌ലോഡുകൾ തുടങ്ങിയവയാണ് കൈമാറുന്നത്.
നിരവധി ചൈനീസ് പൗരൻമാരും വിദേശ പ്രവാസികളും വീചാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഡാറ്റ കൈമാറ്റം വിദേശ ഉപയോക്താക്കളിൽ ആശങ്കകൾ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. വീചാറ്റിന്റെ പുതിയ നീക്കം ഒട്ടനവധി പേരെയാണ് ബാധിക്കാൻ സാധ്യത.
"നിങ്ങൾ എഴുതുന്നതെല്ലാം ഇപ്പോഴും (ചൈനീസ് അധികാരികൾക്ക്) ലഭ്യമാണ്, അതിനാൽ ഇത് അടിസ്ഥാനപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒന്നിനും മാറ്റം വന്നിട്ടില്ല" മറ്റൊരു വീചാറ്റ് ഉപയോക്താവായ ലിയു പറഞ്ഞു. "നിങ്ങൾ ഇപ്പോഴും ഒരു വീചാറ്റ് ഉപയോക്താവാണ്" എന്നും ലിയു ഓർമിപ്പിച്ചു.
മറ്റ് എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും പോലെ, ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ (സിസിപി) സഹായിക്കുന്നതിന് വീചാറ്റിന്റെ മാതൃ കമ്പനിയായ ടെൻസെന്റ് ഇതിനകം തയ്യാറായെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമ പണ്ഡിതനായ ടെങ് ബിയാവോ പറഞ്ഞു.