രാജ്യത്ത് റീചാർജ് പ്ലാനുകളുടെ കാലാവധിയിൽ പുതിയ ചുവടുവെയ്പ്പ് നടത്തി ടെലികോം കമ്പനികൾ; 28 ദിവസം കാലാവധിയുളള പ്ലാനുകൾ അവസാനിപ്പിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയിൽ റീചാർജ് പ്ലാനുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി ടെലികോം സേവന ദാതാക്കൾ. 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് അവസാനിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവിട്ടിരിക്കുന്ന റിപ്പോട്ടിൽ പറയുന്നത്.

ഇതോടെ, ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കും എന്ന മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി.

നിലവിൽ, ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 28 ദിവസമെന്ന തോതിൽ കണക്കുകൂട്ടുമ്പോൾ ഒരു വർഷം 13 മാസമാണ് ലഭിക്കുന്നത്. ഇതിലൂടെ, ഓരോ വർഷവും ഒരു മാസത്തെ പണം അധികമായാണ് ടെലികോം കമ്പനികൾക്ക് ലഭിക്കുന്നത്. ഇതിനെ തുടർന്നാണ് 30 ദിവസം കാലാവധിയുള്ള പ്ലാനുകൾ അവതരിപ്പിക്കാനുള്ള ആവശ്യം ശക്തമായത്.

ചില മാസങ്ങളിൽ 30 ദിവസവും ചിലതിൽ 31 ദിവസവും ഫെബ്രുവരിയിൽ 28/ 29 ദിവസമോ ആണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിൽ ആ മാസത്തിന്റെ അവസാന തീയതി റീചാർജ് ചെയ്താൽ മതിയാകും. അതായത്, മെയ് 31 ന് റീചാർജ് ചെയ്താൽ അടുത്ത റീചാർജ് ജൂൺ 30 നാണ് ചെയ്യേണ്ടത്.

Advertisment