ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ; സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് മാത്രമാണ് വാങ്ങാൻ സാധിക്കുക.

കൂടാതെ, ഉപഭോക്കാക്കൾക്ക് മൂന്നുമാസത്തേക്കുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ ഫീച്ചറുകൾ പരിചയപ്പെടാം. 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്.

എച്ച്ഡിആർ10+ പിന്തുണയും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80W ചാർജിംഗും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Advertisment