സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഫീച്ചറുമായി വാട്സ്ആപ്പ് ഒരുങ്ങുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇതോടെ, ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിൽ ഉണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാൻ കഴിയും.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്തെത്തിയത്. ആദ്യ ഘട്ടത്തിൽ ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിന്റെ ചുരുക്കം ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കും പുതിയ ഫീച്ചർ എത്തുമെന്നാണ് സൂചന.

റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 വേർഷനിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പ് സെറ്റിംഗ്സിലെ പ്രൈവസി സെക്ഷൻ എടുത്തതിനു ശേഷം Last seen and Online ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇവയിൽ Same as Last seen ഓപ്ഷൻ സെലക്ട് ചെയ്താൽ ലാസ്റ്റ് സീൻ കാണാൻ കഴിയുന്നവർക്കെല്ലാം ഓൺലൈൻ സ്റ്റാറ്റസ് കാണാൻ സാധിക്കും. അതേസമയം, ആരും കാണാതിരിക്കാൻ Nobody ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം Same as Last seen കൊടുത്താൽ മതിയാകും.

Advertisment