ഗെയിമുകൾ മാൽവെയർ ആക്രമണത്തിന് ഇരകൾ ; മാൽവെയർ ഏകദേശം 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്..

author-image
ടെക് ഡസ്ക്
Updated On
New Update

പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈൻ ക്രാഫ്റ്റ് ഉൾപ്പടെ 28 ഓളം ഗെയിമുകളിൽ മാൽ വെയർ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2021 ജൂലായ് മുതലാണ് ഗെയിമുകൾ മാൽവെയർ ആക്രമണത്തിന് ഇരയായി തുടങ്ങിയത്. ഈ മാൽവെയർ ഏകദേശം 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Advertisment

publive-image

എൽഡെൻ റിങ്, ഹാലോ, റെസിഡന്റ് ഈവിൾ എന്നിങ്ങനെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിക്ക ഗെയിമുകളിലും 'റെഡ്‌ലൈൻ' എന്ന മാൽ വെയർ ഉണ്ടെന്നാണ് കാസ്പർസ്‌കീ പറയുന്നത്.  പാസ്വേഡുകൾ മോഷ്ടിക്കുന്ന മാൽ വെയർ ആണ് റെഡ്‌ലൈൻ എന്നത്. ഫോണിലെ പാസ് വേഡുകൾ, സേവ് ചെയ്തുവെച്ച ബാങ്ക് കാർഡ് വിവരങ്ങൾ, ക്രിപ്‌റ്റോ കറൻസി വാലറ്റുകൾ, വിപിഎൻ സേവനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം ചോർത്തിയെടുക്കാൻ ഈ മാൽവെയറിന് സാധിക്കും.

കളിക്കാരുടെ വ്യക്തി വിവരങ്ങള്‍ കവരാനും. ക്രെഡിറ്റ് കാർജ് ഡാറ്റയും ഗെയിം അക്കൗണ്ടുകളും സ്വന്തമാക്കുന്നതിനായി പുതിയ സ്കാമുകളും ടൂളുകളും ക്രിയേറ്റ് ചെയ്യുന്ന സൈബർ കുറ്റവാളികൾ ഏറെയുണ്ട്.  കാസ്പർസ്‌കീയിലെ മുതിർന്ന സുരക്ഷാ ഗവേഷകനായ ആന്‍റോണ്‍ വി. ഇവാനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സാധാരണയായി മിക്ക ഗെയിമുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അനാവശ്യ പ്രോഗ്രാമുകളും ആഡ് വെയറുകളും ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതിനൊപ്പം കീബോർഡിൽ എന്‍റര്‍ ചെയ്യുന്ന കാര്യങ്ങൾ കാണാനും സ്‌ക്രീൻഷോട്ട് എടുക്കാനും കഴിവുള്ള ട്രൊജൻ സ്‌പൈയും ഇൻസ്റ്റാൾ ആകും.

ഗെയിമിൽ തന്നെ ഇൻ - ഗെയിം സ്‌റ്റോറുകളുടെ മോഡലിൽ ഫേക്ക് പേജുണ്ടാക്കും. ഗെയിമിന് ആവശ്യമായവ കാണിച്ച് ഉപയോക്താക്കളെ വീഴ്ത്തും. ഗിഫ്റ്റ് നൽകാനെന്ന വ്യാജേന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലോഗിനും ചോദിക്കും. ഇത്തരത്തിൽ അക്കൗണ്ട് ഹാക്ക് ചെയ്യുന്നവർ പേഴ്സണല്‌‍ ഡാറ്റ ചോർത്തുന്നു.

ഇങ്ങനെയാണ് ഫേസ്ബുക്ക് വഴിയൊക്കെ കൂട്ടുകാരോട് പണം ചോദിക്കുന്ന പരിപാടി ആരംഭിക്കുന്നത്. അംഗീകാരമില്ലാത്ത ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗെയിമുകൾ ഡൗൺലോഡ് ചെയ്താൽ കൂടെ  ഡൗൺലോഡ് ആവുക അപകടരമായ  സോഫ്റ്റ് വെയറുകൾ കൂടിയാണ്.മാത്രമല്ല ഗെയിം അക്കൗണ്ടും, സാമ്പത്തിക വിവരങ്ങളും ചോർന്നേക്കാനും സാധ്യതയുണ്ട്.

Advertisment