ടെക് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/GpNaQqTGsnVlcJE8RQ4g.jpg)
വിവിധ തരത്തിലുള്ള അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഗേറ്റ് വേ അക്കൗണ്ടുകളിലും യുപിഐ അക്കൗണ്ടുകളിലും ചൈനീസ് കമ്പനികൾ സൂക്ഷിച്ച 46 കോടിയിലേറെ രൂപയാണ് ഇ.ഡി പിടിച്ചെടുത്തിരിക്കുന്നത്.
Advertisment
പ്രധാനമായും, ഈസ്ബസ്, റേസർപേ, കാഷ്ഫ്രീ, പേടിഎം തുടങ്ങിയ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിലൂടെ ഇടപാട് നടത്തുന്ന പണമാണ് ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ഈ പണം മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം, വിവിധ ഇടങ്ങളിലെ ബാങ്കുകളിലും ഇ.ഡി പരിശോധന നടത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, എച്ച്പി ഇസഡ് എന്ന ആപ്പിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഈ ആപ്പിന്റെ ഈസ്ബസിലെ ഇടപാടിൽ നിന്നും 33.36 കോടി രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us