ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ടോക്കണൈസേഷൻ പദ്ധതി ഉടൻ; ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലാകും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയുടെ ടോക്കണൈസേഷൻ പദ്ധതി ഉടൻ നടപ്പാക്കും. ടോക്കണൈസേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും ഇവ പൂർണമായും പ്രവർത്തന സജ്ജമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, കാർഡ് ടോക്കണൈസേഷൻ ഒക്ടോബർ 1 മുതലാണ് പ്രാബല്യത്തിലാകുക. റിസർവ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം, 2022 ജനുവരി ഒന്നു മുതൽ കാർഡ് ടോക്കണൈസേഷൻ നടപ്പാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇവ ജൂലൈ ഒന്നിലേക്ക് മാറ്റിവെക്കുകയായിരുന്നു.

എന്നാൽ, വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ച് റിസർവ് ബാങ്ക് ഒക്ടോബർ ഒന്നിലേക്ക് തീയതി വീണ്ടും നീട്ടി നൽകുകയായിരുന്നു. ടോക്കണുകൾ ഉപയോഗിച്ചുളള ഇടപാടുകൾക്ക് ഇനിയും സ്വീകാര്യത ലഭിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ സുഗമമല്ലെന്നും വ്യാപാരികൾ ആരോപിക്കുന്നുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം, ഏകദേശം 20 കോടിയോളം കാർഡുകൾ ടോക്കണൈസ് ചെയ്തിട്ടുണ്ട്. ഇതോടെ, സെപ്റ്റംബർ 30ന് ശേഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് നമ്പർ, സിവിവി, കാലാവധി തുടങ്ങിയ വിവരങ്ങൾ വ്യാപാരികൾക്കും ഇ- കൊമേഴ്സ് സേവന ദാതാക്കൾക്കും ശേഖരിച്ച് സൂക്ഷിക്കാൻ അനുമതി ഉണ്ടാകില്ല.

Advertisment