ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ സുവർണാവസരം. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാലക്സി എസ്21 എഫ്ഇ 5ജി (Galaxy S21 FE 5G), ഗാലക്സി എസ്22 പ്ലസ് (Galaxy S22+), ഗാലക്സി എഫ്13 (Galaxy F13) സ്മാർട്ട്ഫോണുകളാണ് വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കുക. ഇത്തവണ ഗാലക്സി എസ് 21 എഫ്ഇ 5ജി പകുതി വിലയ്ക്ക് വാങ്ങാൻ കഴിയുന്നതാണ്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 24,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.
ഗാലക്സി എസ് 21 എഫ്ഇ 5ജിയുടെ യഥാർത്ഥ വില 74,999 രൂപയാണ്. എന്നാൽ, ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 57 ശതമാനം വിലക്കിഴിവോടെ 31,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ബാങ്ക് ഓഫറുകൾ ഉൾപ്പെടെയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്.
ഗാലക്സി എസ്22 പ്ലസിന്റെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 59,999 രൂപയ്ക്കും 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 69,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും.