ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോണ്‍ സ്വന്തമാക്കാന്‍ വന്‍ അവസരം; വന്‍ വിലക്കുറവ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം 23 ന് ആരംഭിക്കും. പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 22 ന് വില്പന ആരംഭിക്കുമെന്നും ആമസോൺ അറിയിച്ചു. ഡിസ്ക്കൗണ്ട് വിലയിൽ ആയിരിക്കും ആപ്പിൾ ഐഫോൺ 12 ലഭ്യമാകുക എന്നാണ് സൂചന.

മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലുമാണ് ആമസോൺ വെബ്സൈറ്റിൽ ഐഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെറാമിക് ഷീൽഡ് ഗ്ലാസ് കവറുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഇവയ്ക്കുള്ളത്. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിന് ലഭിക്കുന്നത്.

ആമസോൺ ഇന്ത്യ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 39,999 അല്ലെങ്കിൽ അതിൽ കുറവ് വിലയ്ക്ക് ആയിരിക്കും ഇവ ലഭിക്കുക. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 52,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റ് ഇന്ത്യയിൽ 64,900 രൂപയാണ്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വേരിയന്റും ഉണ്ട്, അതിന്റെ രാജ്യത്തെ വില 57,900 രൂപയാണ്.

കറുപ്പ്, പച്ച, പർപ്പിൾ, ചുവപ്പ് എന്നീ നിറങ്ങളിലാണ് ആപ്പിളിന്റെ സ്മാർട്ട്‌ഫോൺ വരുന്നത്. ഐഫോൺ 12 സീരീസ് ആപ്പിൾ 2020 ഒക്‌ടോബറിലാണ് പുറത്തിറക്കിയത്. 64 ജിബി സ്റ്റോറേജുള്ള ഇതിന്റെ വില 79,900 രൂപയാണ്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 84,900 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 94,900 രൂപയുമാണ് വില.

ആപ്പിൾ ഐഫോൺ 12 ഡ്യുവൽ സിം (നാനോ + ഇസിം) ഹാൻഡ്‌സെറ്റാണ്. അതിൽ സെറാമിക് ഷീൽഡ് ഗ്ലാസ് കവറോടുകൂടിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുമുണ്ട്. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. മുൻവശത്ത്, f/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

Advertisment