വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ ടി1 5ജി പുതിയ കളർ വേരിയന്റിൽ പുറത്തിറക്കി. വിവോ ടി1 5ജി സിൽക്കി വൈറ്റ് കളർ മോഡിലാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഈ കളർ വേരിയന്റിലുള്ള വിവോ സ്മാർട്ട്ഫോണുകൾ വാങ്ങാൻ അവസരം ലഭിക്കുന്നത്. സവിശേഷതകൾ പരിചയപ്പെടാം. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.
1,080×2,408 പിക്സൽ റെസസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.
4 ജിബി റാം പ്ലസ് 124 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിൽ വാങ്ങാൻ സാധിക്കും. 15,990 രൂപമുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.