ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഓപ്പോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഓപ്പോ ഈ വർഷം പുറത്തിറക്കിയ ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, 1,000 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വില കുറച്ചിരിക്കുന്നത്.

ഇതോടെ, 25,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. മറ്റ് സവിശേഷതകൾ പരിചയപ്പെടാം. ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഓപ്പോ എഫ്21 പ്രോ 5ജി. സോണിയുടെ ഐഎംഎക്സ് 709 ആർജിഡബ്ല്യു സെൽഫി സെൻസർ പിന്തുണയാണ് നൽകിയിട്ടുള്ളത്.

എഐ പോർട്രെയ്റ്റ്, എൻഹാൻസ്മെന്റ്, സെൽഫി എച്ച്ഡിആർ പോലെയുള്ള നൂതന സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും റെയിൻബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് ഓപ്പോ എഫ്21 പ്രോ 5ജി പുറത്തിറക്കിയിരിക്കുന്നത്.

Advertisment