നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ്പ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിൽക്കാൻ അനുവദിച്ചതതിനെ തുടർന്ന് പിഴയടയ്ക്കാൻ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിനോട് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം രൂപ കോടതി രജിസ്‌ട്രിയിൽ നിക്ഷേപിക്കാനാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതേ കാരണത്തിന്, കഴിഞ്ഞ മാസം സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഫ്ലിപ്കാർട്ടിന് 1,00,000 രൂപ പിഴ ചുമത്തിയിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിൽപ്പന നടത്തിയ 598 പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനും അതോറിറ്റി നിർദ്ദേശിച്ചു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിനെതിരെയും കോടതി മുമ്പ് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2021 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഡൊമസ്റ്റിക് പ്രഷർ കുക്കർ (ഗുണനിലവാര നിയന്ത്രണം) നിയമം 2020 അനുസരിച്ച്, എല്ലാ പ്രഷർ കുക്കറുകളും ഐഎസ് 2347:2017 സ്റ്റാൻഡേർഡ് നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

ഐഎസ്ഐ മാർക്ക് ഇല്ലാത്തതും നിർബന്ധിത ബിഐഎസ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ സാധനങ്ങൾ വാങ്ങുന്നതിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും സിസിപിഎ സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment