സൂപ്പർ സെയിൽ; മൈജിയിൽ നിന്നും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഉപഭോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ട് ഓഫറുമായി മൈജി. ഉൽപ്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന സൂപ്പർ ഡ്യൂപ്പർ സെയിലിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലെ ഓഫറിനേക്കാൾ കുറഞ്ഞ വിലയിൽ മൈജി ഷോറൂമുകളിൽ നിന്നും വാങ്ങാൻ സാധിക്കും.

സെപ്റ്റംബർ 30 വരെയാണ് സൂപ്പർ ഡ്യൂപ്പർ സെയിലിന്റെ കാലാവധി. കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്കാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ 10,000 രൂപയുടെയും മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. 4ജി സ്മാർട്ട്ഫോണുകൾക്ക് 2,999 രൂപ മുതലും ടിവികൾക്ക് 4,999 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. അതിവേഗ ഫിനാൻസ്, എക്സ്ചേഞ്ച് ഓഫർ, എക്സ്റ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ലാൻ തുടങ്ങിയവയും ലഭ്യമാണ്.

Advertisment