കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചു; ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ വിടാനൊരുങ്ങി പ്രമുഖ വിപിഎൻ സേവന ദാതാവായ പ്രോട്ടോൺ. എക്സ്പ്രസ്, സർഫ്ഷാർക് എന്നീ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോണും ഇന്ത്യ വിടുന്നത്. അതേസമയം, സേവനം നിർത്തിയാലും ഉപഭോക്താക്കൾക്ക് തുടർന്നും വിപിഎൻ ഉപയോഗിക്കാൻ സാധിക്കുമെന്നും ഇതിനായി സ്മാർട്ട് റൂട്ടിംഗ് സെർവറുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ഐപി അഡ്രസ് നൽകുന്നതിനാണ് സ്മാർട്ട് റൂട്ടിംഗ് സെർവറുകൾ സ്ഥാപിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ, ആഗോള തലത്തിൽ തന്നെ വിപിഎൻ സേവനം ഉറപ്പുവരുത്തുന്ന കമ്പനിയാണ് പ്രോട്ടോൺ.

കേന്ദ്രസർക്കാരിന്റെ ഉത്തരവ് പ്രകാരം, വിപിഎൻ ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചുവർഷം വരെ സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാത്തതിനെ തുടർന്നാണ് എക്സ്പ്രസ്, സർഫ്ഷാർക് തുടങ്ങിയ കമ്പനികൾ ഇന്ത്യ വിട്ടത്.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരം, വിപിഎൻ നെറ്റ്‌വർക്കുകൾ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ സർക്കാർ ജീവനക്കാർ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

Advertisment