സിം കാർഡ് എടുക്കാൻ വ്യാജ രേഖകൾ നൽകുന്നവർക്ക് കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

author-image
ടെക് ഡസ്ക്
New Update

publive-image

സിം കാർഡ് സ്വന്തമാക്കാൻ വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ, സിം കാർഡുകൾ ഉപയോഗിച്ച് നിരവധി തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുണ്ട്. വ്യാജ രേഖകൾ നൽകിയാണ് ഇത്തരം തട്ടിപ്പുകാർ സിം കാർഡുകൾ വാങ്ങുന്നത്.

Advertisment

അതിനാൽ, സ്വന്തം വ്യക്തി വിവരങ്ങൾ മറച്ചുവെച്ചതിനു ശേഷമാണ് ഇത്തരക്കാർ വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ മുഖാന്തരമുളള തട്ടിപ്പുകൾ ആരംഭിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്.

അടുത്തിടെ പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷൻ ബില്ലിലെ വിവരങ്ങൾ പ്രകാരം, വ്യാജ രേഖകൾ ഉപയോഗിച്ച് സിം എടുക്കുന്നവർക്ക് ഒരു വർഷം തടവോ, 50,000 രൂപ പിഴയോ ചുമത്താം. കൂടാതെ, ഇത്തരം കേസുകളിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ പോലീസിന് അനുമതി നൽകാനും, കോടതിയുടെ അനുമതിയില്ലാതെ അന്വേഷണം നടത്താനും ബില്ലിൽ ശുപാർശ ചെയ്തിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും, നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനുമാണ് ടെലികമ്മ്യൂണിക്കേഷൻസ് പുതിയ ശുപാർശകൾ ഉൾക്കൊള്ളിച്ചുള്ള കരട് ബിൽ പുറത്തിറക്കിയത്. അതേസമയം, ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ കെവൈസി രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment