/sathyam/media/post_attachments/Fpdw3Th8iRhL0dd2RjEN.jpg)
മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ അവസാനിച്ചതോടെ ഇത്തവണ മീഷോയെ തേടിയെത്തിയത് കോടികളുടെ ഓര്‍ഡറുകള്‍. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ഉത്സവകാല വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 മുതല്‍ 27 വരെയാണ് ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ സംഘടിപ്പിച്ചത്.
കണക്കുകള്‍ പ്രകാരം, അഞ്ചു ദിവസം നീണ്ടുനിന്ന വില്‍പ്പനയില്‍ 3.34 കോടി ഓര്‍ഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണയുള്ള വില്‍പ്പന 68 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര വേളയില്‍ മാത്രം ഉപഭോക്താക്കളുടെ എണ്ണം 60 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
അടുക്കള ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറ്റവും കൂടുതല്‍. അടുക്കള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 116 ശതമാനവും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 109 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us