ചെറിയ നോട്ടുകൾ പങ്കുവയ്ക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലോകത്താകമാനം ജനപ്രീതിയുള്ള സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ സവിശേഷകളാണ് ഭൂരിഭാഗം പേരെയും ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കുന്നത്. അടുത്തിടെ നിരവധി തരത്തിലുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്.

ഇത്തരത്തിൽ, പുതിയ നോട്ട് ഫീച്ചറുമായാണ് ഇൻസ്റ്റഗ്രാം എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ചെറിയ തരത്തിലുള്ള നോട്ടുകൾ സൃഷ്ടിക്കാനും അവ പങ്കുവയ്ക്കാനുള്ള ഓപ്ഷനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

60 അക്ഷരങ്ങൾ ഉപയോഗിച്ചാണ് നോട്ടുകൾ എഴുതാൻ സാധിക്കുക. ഒരു സമയം ഒരു നോട്ടുകൾ മാത്രമാണ് പോസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കൂടാതെ, 24 മണിക്കൂറിനു ശേഷം ഇവ അപ്രത്യക്ഷവുകുന്നതാണ്. നിലവിൽ, ട്വിറ്ററിലും സമാന ഫീച്ചർ ലഭ്യമാണ്.

ഇൻസ്റ്റാഗ്രാം നോട്ടുകൾ ലഭിക്കുന്നതിനായി, ആദ്യം ആപ്പ് ഓപ്പൺ ചെയ്തതിനുശേഷം ഡയറക്ട് മെസേജ് സെക്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മുകൾ ഭാഗത്തായി കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ക്രിയേറ്റ് നോട്ട് സെലക്ട് ചെയ്താൽ നോട്ടെഴുതാം.

Advertisment