കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത; ബഡ്ജറ്റ് ലാപ്ടോപ്പുമായി റിലയൻസ് ജിയോ

author-image
ടെക് ഡസ്ക്
New Update

publive-image

കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ബഡ്ജറ്റ് ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബഡ്ജറ്റ് ലാപ്ടോപ്പുകളും ജിയോ പുറത്തിറക്കുന്നത്. ഇവയുടെ സവിശേഷതകൾ അറിയാം.

Advertisment

4ജി സിം കണക്ഷനോടു കൂടിയാണ് ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ, സ്കൂൾ, സർക്കാർ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ലാപ്ടോപ്പ് ലഭ്യമാക്കുക. അതേസമയം, മറ്റു ഉപഭോക്താക്കൾക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള അവസരം ഇപ്പോൾ ലഭ്യമല്ല. രാജ്യത്ത് 5ജി സേവനം ആരംഭിച്ചതിനു ശേഷം മാത്രമാണ് ഉപയോക്താക്കൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സാധിക്കുക. ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ ഒഎസിൽ ആണ് ലാപ്ടോപ്പുകളുടെ പ്രവർത്തനം.

റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റ്, ക്വാൽകോം എന്നിവയുടെ സഹകരണത്തോടെയാണ് ലാപ്ടോപ്പ് പദ്ധതി അവതരിപ്പിക്കുന്നത്. 15,000 രൂപയാണ് ജിയോ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില.

Advertisment