ട്വിറ്റർ: എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉടൻ എത്തും, പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

author-image
ടെക് ഡസ്ക്
New Update

publive-image

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ആഴ്ചകൾക്ക് മുൻപ് സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertisment

ഇതിന് പിന്നാലെയാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് ട്വിറ്റർ അറിയിച്ചത്. കൂടാതെ, ഉപയോക്താക്കളുടെ കാത്തിരിപ്പിന് അധിക നാൾ വേണ്ടിവരില്ലെന്നും സൂചന നൽകിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, എഡിറ്റ് ചെയ്ത സന്ദേശം ട്വിറ്ററിൽ തന്നെ പങ്കുവെച്ചിട്ടുണ്ട്. എഡിറ്റ് ചെയ്ത സന്ദേശം എങ്ങനെയായിരിക്കുമെന്നതിന്റെ മാതൃകയാണ് കമ്പനി പങ്കുവെച്ചത്. ട്വിറ്ററിന്‍റെ പ്രീമിയം ഉപയോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭിച്ചു തുടങ്ങുക. കൂടാതെ, എഡിറ്റ് ബട്ടൺ ഉപയോഗിക്കുന്നതിനായി പ്രതിമാസം 4.99 ഡോളർ വരിസംഖ്യയായി അടയ്ക്കേണ്ടി വരുമെന്നാണ് സൂചന.

Advertisment