വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു; ഒറ്റത്തവണ മാത്രം കണ്ടാൽ മതി, വ്യൂ വൺസ് ഫീച്ചറിൽ പുതിയ മാറ്റങ്ങൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ വർഷം വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് വ്യൂ വൺസ്. ഉപയോക്താവ് അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒറ്റത്തവണ മാത്രം കാണാൻ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത.

എന്നാൽ, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഈ ഫീച്ചറിനെതിരെ പരാതികൾ ഉയർന്നതോടെ, നടപടി സ്വീകരിക്കാൻ വാട്സ്ആപ്പ് രംഗത്തെത്തിയിരുന്നു. ഒറ്റത്തവണ മാത്രം അയക്കുന്ന ചിത്രങ്ങൾ ഭൂരിഭാഗം പേരും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുന്നു എന്നതാണ് ഉപയോക്താക്കളുടെ പരാതി.

2022 ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രസ്താവനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. ഫോട്ടോകളുടെയും വീഡിയോകളുടെയും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കാത്ത ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്.

ഇത്തവണ അന്നത്തെ അറിയിപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ വാർത്തകളാണ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബിൽറ്റ്- ഇൻ സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യുന്ന മീഡിയ വ്യൂവർ എന്ന പുതിയ പതിപ്പാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കളിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ആരംഭിച്ചിട്ടുള്ളത്. സ്ക്രീൻഷോട്ടുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ‘Can’t take screenshot due to security policy’ എന്ന സന്ദേശമാണ് ദൃശ്യമാകുക.

കൂടാതെ, തുടർന്നും നിരന്തരം സ്ക്രീൻഷോട്ടുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ കറുത്ത സ്ക്രീൻഷോട്ടാണ് ലഭിക്കുകയെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. സ്ക്രീൻഷോട്ട് എടുക്കുന്നതിനു പുറമേ, വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള സ്ക്രീൻ റെക്കോർഡും പ്രവർത്തനരഹിതമായിരിക്കും.

Advertisment