ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നു; 400 ആപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി മെറ്റ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലുള്ള 400 ആപ്പുകളെ കുറിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, ഒരു ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വ്യക്തിപരമായി അറിയിക്കുമെന്നും മെറ്റ വ്യക്തമാക്കി.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്ന ഇത്തരം ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും മെറ്റ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ലോഗിൻ വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവയാണ് പ്രധാനമായും ചോർത്തുന്നത്. ജനപ്രിയ ആപ്പുകളുടെ മാതൃകയിലുള്ള വ്യാജ ആപ്പുകൾ കേന്ദ്രീകരിച്ചാണ് ഹാക്കർമാരുടെ പ്രവർത്തനം.

ചില ആപ്പുകൾക്ക് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, അവ പ്രവർത്തിപ്പിക്കാൻ ഫെയ്സ്ബുക്ക് ലോഗിൻ ആവശ്യമാണ്. അങ്ങനെയുളള സന്ദേശങ്ങൾ കൈമാറിയതിനുശേഷം ഉപയോക്താക്കളെ കബളിപ്പിച്ച് സോഷ്യൽ മീഡിയകളുടെ ആക്സസ് നേടിയെടുക്കാനാണ് ഹാക്കർമാരുടെ ശ്രമം. പ്രധാനമായും ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാജ ആപ്പുകൾ നിർമ്മിക്കുന്നത്.

Advertisment