പേയ്ഡ് റിസൾട്ടുകളെ ഇനി എളുപ്പം തിരിച്ചറിയാം; ഗൂഗിൾ സെർച്ച് റിസൾട്ടിൽ വൻ മാറ്റം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലോകത്ത് ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. വിവരങ്ങൾ തിരയാനും, വിനോദങ്ങൾക്കും, പഠന സഹായിയായും ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. അതിനാൽ, ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള അപ്ഡേഷനുകൾ ഗൂഗിൾ വരുത്താറുണ്ട്.

അത്തരത്തിൽ പ്രധാനപ്പെട്ട അപ്ഡേഷനുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. അവ എന്താണെന്ന് പരിചയപ്പെടാം. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും വേർതിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ ‘ad’ എന്ന ലേബലിനു പകരം ‘sponsored’ എന്ന ടാഗാണ് നൽകുക. ഇതിൽ നിന്നും റിസൾട്ടുകളെ എളുപ്പം തിരിച്ചറിയാൻ കഴിയും. നിലവിൽ, ഈ അപ്ഡേഷൻ മൊബൈലിലെ ഗൂഗിൾ സെർച്ച് പേജിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഉടൻ തന്നെ ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഈ അപ്ഡേറ്റ് പരീക്ഷിക്കും.

Advertisment