പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ദീപാവലി ഓഫറുകൾ തുടരുന്നു. ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത്തവണ മികച്ച അവസരം. ഓഫർ വിലയിൽ ഇൻഫിനിക്സ് നോട്ട് 12 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2400×1080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ഒക്ട- കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡെപ്ത് ലെൻസ്, എഐ പിൻ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. മെമ്മറി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില 14,999 രൂപയാണ്. എന്നാൽ, ദീപാവലി ഓഫറിൽ 12,000 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.