പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ സീരീസായ റെഡ്മി നോട്ട് 12 സീരീസ് ചൈനീസ് വിപണിയിൽ ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 27 മുതലാണ് റെഡ്മി നോട്ട് 12 സീരീസിലെ സ്മാർട്ട്ഫോണുകൾ വിപണി കീഴടക്കാൻ എത്തുന്നത്.
പ്രധാനമായും റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കുക. റെഡ്മി നോട്ട് 12 സീരീസുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇതിനോടകം റെഡ്മി പുറത്തുവിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
മീഡിയടെക് ഡെമൻസിറ്റി 1080 പ്രോസസറിലായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ നൽകുന്നുണ്ട്. മറ്റുള്ള സീരീസിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബാറ്ററിയുടെ പെർഫോമൻസിന് മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോയിൽ 200 മെഗാപിക്സൽ സാംസംഗ് ഐഎസ്ഒസെൽ എച്ച്പിഎക്സ് സെൻസർ നൽകിയിട്ടുണ്ട്.