ഇന്ത്യൻ വിപണിയിലെ താരമാകാൻ നത്തിംഗ് കമ്പനിയുടെ ഒരു ഉൽപ്പന്നം കൂടി അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം നത്തിംഗ് ഇയർ (സ്റ്റിക്ക്) ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഡിസൈനിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. അതിനാൽ വിപണിയിൽ മുൻപ് കണ്ടിട്ടില്ലാത്ത വ്യത്യസ്ഥ ഡിസൈനിലാണ് പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.
മികച്ച ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 29 മണിക്കൂർ വരെ പ്ലേ ടൈം ലഭ്യമാണ്. 12.6 എംഎം ഡ്രൈവറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികവാർന്ന ശബ്ദം നൽകുന്ന ഓരോ ബഡ്സിന്റെ ഭാരം 4.4 ഗ്രാം മാത്രമാണ്. കൂടാതെ, ഇയർ ബഡുകളുടെ ഫിറ്റ് അളക്കുന്ന ബാസ് ലോക്ക് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങളിൽ നത്തിംഗ് ഇയർ (സ്റ്റിക്ക് ) വിൽപ്പനയ്ക്ക് എത്തും. നവംബർ 17 മുതലാണ് ഇന്ത്യയിൽ നിന്നും ഈ എയർബെഡ് വാങ്ങാൻ സാധിക്കുക. 8,499 രൂപ വില വരുന്ന നത്തിംഗ് ഇയർ (സ്റ്റിക്ക്) ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങാൻ സാധിക്കും.