ട്വന്റി- 20 വേൾഡ് കപ്പ് ക്രിക്കറ്റിന് മാറ്റുകൂട്ടാൻ ഒരുങ്ങി പ്രമുഖ വെർച്വൽ അസിസ്റ്റന്റ് സംവിധാനമായ ആമസോൺ അലെക്സ. ആവേശത്തോടെയുള്ള മാച്ചുകൾ നടക്കുമ്പോൾ ക്രിക്കറ്റ് സ്കോർ അറിയാനുള്ള സംവിധാനമാണ് അലെക്സയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതോടെ, ക്രിക്കറ്റ് ഷെഡ്യൂൾ, സ്കോറുകൾ, ടീം ഷീറ്റുകൾ, പ്ലെയർ സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെയുള്ള മാച്ച് വിവരങ്ങൾ അലക്സയോട് ചോദിച്ചാൽ അറിയാൻ സാധിക്കുന്നതാണ്.
ഇഷ്ടാനുസരണം മാച്ചുകൾക്ക് വേണ്ടിയുള്ള റിമൈൻഡറുകൾ സെറ്റ് ചെയ്യാനും വിവിധ ടീമുകളുടെ കളികൾ പിന്തുടരാനും അലെക്സയിലൂടെ സാധിക്കും. ‘അലെക്സ, സ്റ്റാർട്ട് ക്രിക്കറ്റ് കമന്ററി’ എന്ന നിർദ്ദേശം നൽകിയാൽ മാച്ചുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയും. കൂടാതെ, പഴയ മാച്ചുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാൽ, നടന്നുകൊണ്ടിരിക്കുന്ന മാച്ചുകൾ വിലയിരുത്താനും കഴിയുന്നതാണ്.
എക്കോ സ്മാർട്ട് സ്പീക്കറുകൾ, ഫയർ ടിവി, അലെക്സ മൊബൈൽ ആപ്പ്, ആമസോൺ ആൻഡ്രോയിഡ് ഷോപ്പിംഗ് ആപ്പ് ഉൾപ്പെടെയുള്ളവയിൽ ഈ സേവനം സൗജന്യമായി ആസ്വദിക്കാവുന്നതാണ്. സ്കോറുകളെ അടിസ്ഥാനപ്പെടുത്തി വിജയിക്കാൻ സാധ്യതയുള്ള ടീമിനെ പ്രവചിക്കാനും അലെക്സയ്ക്ക് സാധിക്കുന്നതാണ്.