നീണ്ട നാളുകൾക്കു ശേഷമുള്ള കാത്തിരിപ്പിനൊടുവിൽ നോക്കിയ ജി60 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണ് നോക്കിയ. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ പുറത്തിറക്കിയ നോക്കിയ ബ്രാൻഡിന് നിരവധി ആരാധകരാണ് ഉള്ളത്. ഇത്തവണ നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നോക്കിയ ജി60 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

നീണ്ട നാളുകൾക്കു ശേഷമുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇവയുടെ സവിശേഷതകളെ കുറിച്ച് കൂടുതൽ അറിയാം. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.

120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. 1080×2400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 20 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്.

കറുപ്പ്, ഐസ് കളർ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഈ വേരിയന്റുകളുടെ ഇന്ത്യൻ വിപണി വില 29,999 രൂപയാണ്. നവംബർ 7 വരെ നോക്കിയയുടെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് പ്രീ- ഓർഡർ ചെയ്യാൻ സാധിക്കും. നോക്കിയ.കോം വഴിയും പ്രമുഖ ഓൺലൈൻ പോർട്ടലുകൾ വഴിയും നവംബർ 8 മുതലാണ് നോക്കിയ ജി60
വാങ്ങാൻ സാധിക്കുക.

Advertisment