പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയർടെലിന്റെ 5ജി സേവനങ്ങൾ ഐഫോണുകളിൽ ഉടൻ ലഭിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം പകുതിയോടെയാണ് മറ്റ് സ്മാർട്ട്ഫോണുകളിൽ 5ജി ലഭിച്ചു തുടങ്ങുക. നിലവിൽ, സാംസംഗിന്റെ 27 മോഡലുകളിൽ 5ജി സേവനം ലഭ്യമാണ്.
നവംബർ ആദ്യവാരത്തോടുകൂടി ആപ്പിൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കുന്നതാണ്. അതിനുശേഷം മാത്രമാണ് ആപ്പിളിന്റെ ഉപകരണങ്ങളിൽ എയർടെലിന്റെ 5ജി സേവനങ്ങൾ പിന്തുണയ്ക്കുക. അതിനാൽ, ഡിസംബർ പകുതിയോടെ മാത്രമാണ് ഐഫോണുകളിൽ 5ജി സേവനം ലഭിച്ചു തുടങ്ങുകയുള്ളൂ.
‘നവംബർ 10 നും 12 നും ഇടയിലാണ് എല്ലാ 5ജി സ്മാർട്ട്ഫോണുകളിലും 5ജി സേവനങ്ങൾ ലഭിക്കുക. വൺപ്ലസിന്റെ 5ജി ലഭിക്കുന്ന 17 മോഡലുകളിലും, വിവോയുടെ എല്ലാം 34 മോഡലുകളിലും, റിയൽമിയുടെ എല്ലാ 34 മോഡലുകളിലും 5ജി ലഭിക്കുന്നതാണ്. കൂടാതെ, ഷവോമിയുടെ എല്ലാ 33 മോഡലുകളിലും, ഓപ്പോയുടെ 14 മോഡലുകളിലും 5ജി ലഭിക്കും’, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തൽ പറഞ്ഞു.