/sathyam/media/post_attachments/ka6UeBuXyhowk0qBHbU8.jpg)
വാട്സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇലോൺ മസ്‌ക്. ഉറങ്ങുന്ന സമയത്തും വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന ട്വിറ്റർ എൻജിനീയറുടെ ട്വീറ്റിന് താഴെയാണ് മസ്‌കിന്റെ പ്രതികരണം. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്‌സാപ്പിന്റെ മൈക്രോഫോൺ പ്രവർത്തിക്കുന്നുണ്ടെന്നാണ് ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റ്.
ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിലും വാട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനായി ആൻഡ്രോയ്ഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും ഫോഡ് പങ്കുവെച്ചിട്ടുണ്ട്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ വാട്‌സാപ് ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്തതായാണ് സ്‌ക്രീൻഷോട്ടിൽ കാണിക്കുന്നത്.
എന്നാല്‍ ഇത് ആൻഡ്രോയ്ഡ് ഫോണിന്റെ സാങ്കേതിക പ്രശ്‌നമാണെന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. ഉപയോക്താക്കൾക്ക് മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണമുണ്ടെന്നും കോൾ റെക്കോർഡിലും വോയ്‌സ് കുറിപ്പ് വീഡിയോ റെക്കോർഡിലും മാത്രമെ മൈക്ക് ആക്‌സസ് ചെയ്യാനാവൂ എന്നും വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറയുന്നു.