വിലയേറിയതും, അത്യാഡംബരങ്ങൾ അടങ്ങിയതുമായ ഒരു പ്രൈവറ്റ് ജെറ്റ് ‘ഗൾഫ് സ്ട്രീം ജി 700’ ഓർഡർ ചെയ്‌തത് ലോകത്തിലെ ഏറ്റവും ധനികനും ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്‌ക്. റിപ്പോർട്ടുകൾ പ്രകാരം 78 മില്യൺ ഡോളറോളമാണ് ഇതിന്റെ വില.
ഏറ്റവും പുതിയ ഗൾഫ് സ്ട്രീം വിമാനങ്ങളിലൊന്നായ ജി 700 അതിന്റെ വിലകൊണ്ടും ആഡംബര സവിശേഷതകൾക്കും പേരുകേട്ടതാണ്. ഒരേസമയം 19 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഈ വിമാനം വളരെ ചിലവേറിയ വിമാനങ്ങളിൽ ഒന്നാണ്. ലിബർട്ടി ജെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വിമാനം ഏകദേശം 400 മണിക്കൂർ പറക്കാൻ 3.5 മില്യൺ ഡോളർ ചിലവാകും.109 അടി 10 ഇഞ്ച് നീളവും, 25 അടി അഞ്ച് ഇഞ്ച് ഉയരവുമുള്ളതാണ് ഈ ഭീമൻ ജെറ്റ്.
പരമാവധി 7500 നോട്ടിക്കൽ മൈൽ ദൂര പരിധിയാണ് വിമാനത്തിന് ഉള്ളത്. വൈഫൈ സംവിധാനവും 20 ജനലുകളും രണ്ട് വലിയ ടോയ്‌ലറ്റുകളും ഇതിലുണ്ട്. ഓപ്പണ് വിനോദ സ്യൂട്ടും ഡൈനിംഗ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.