ഈ സന്ദേശങ്ങൾ വാട്സ്ആപ്പിൽ ലഭിക്കാറുണ്ടോ? തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷ നേടാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഉപയോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് വാട്സ്ആപ്പ് അക്കൗണ്ടുകളിലേക്ക് എത്തുന്നത്. പ്രധാനമായും വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകൾ ഏതൊക്കെയെന്ന് അറിയാം.

ഭൂരിഭാഗം ഉപയോക്താക്കൾക്കും ലഭിക്കുന്ന സന്ദേശങ്ങളിൽ ഒന്നാണ് വർക്ക് ഫ്രം ഹോം തട്ടിപ്പുകൾ. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ ആവശ്യപ്പെടുന്നത് ടെലഗ്രാം അക്കൗണ്ടുകൾ സൃഷ്ടിക്കാനാണ്. ഇങ്ങനെ സൃഷ്ടിക്കുന്ന ടെലഗ്രാം അക്കൗണ്ടുകളിൽ വിവിധ ടാസ്കുകൾ വരികയും, അവ പൂർത്തീകരിക്കാൻ ഉപയോക്താക്കളിൽ നിന്നുതന്നെ പണം ഈടാക്കുകയും ചെയ്യും.

അടുത്ത സന്ദേശമാണ് വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ടുള്ളവ. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന മുന്നറിയിപ്പാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ ഒരു നിശ്ചിത ഫോൺ നമ്പറിലേക്ക് ബന്ധപ്പെടാൻ ആവശ്യപ്പെടുകയും, പിന്നീട് തട്ടിപ്പുകൾ നടത്തുകയും ചെയ്യും.

അടുത്ത തട്ടിപ്പാണ് ക്യുആർ കോഡ് ഉപയോഗിച്ചുള്ളത്. ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷ്യം പെട്ടെന്ന് പണം തട്ടിയെടുക്കുക എന്നുള്ളതാണ്. വ്യാജമായി ലഭിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട് തുടങ്ങും. അതിനാൽ, ഇങ്ങനെയുള്ള സന്ദേശങ്ങൾ ഫോണിൽ വരുമ്പോൾ പരമാവധി അവയോട് പ്രതികരിക്കരുത്.

Advertisment