ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. കുറഞ്ഞ കാലയളവിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ റീൽസിലാണ് ഇത്തവണ പുതിയ മാറ്റങ്ങൾ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്കായി രണ്ട് ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ സഹായിക്കുന്നതാണ് ഒന്നാമത്തെ ഫീച്ചർ. റീലുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അച്ചീവ്മെന്റ്സ് ആണ് അടുത്തതായി അവതരിപ്പിച്ച ഫീച്ചർ. അഡ്വാൻസ്ഡ് സെറ്റിംഗ്സിലെ ഷെഡ്യൂളിംഗ് ടൂളിന്റെ സഹായത്തോടെ റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നത്. തുടർന്ന് ഫീഡിൽ പോസ്റ്റ് പങ്കുവെയ്ക്കേണ്ട സമയവും തീയതിയും നിശ്ചയിക്കാൻ സാധിക്കും. 75 ദിവസം വരെയാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുക.
കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തോടെ റീലുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് അച്ചീവ്മെന്റ്സ്. ഇന്ററാക്ടീവ് ടൂളുകളായ സ്റ്റിക്കേഴ്സ്, പോൾസ്, ക്വിസ് എന്നിവയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഈ ഫീച്ചറിലൂടെ റീൽ പങ്കുവെച്ച ശേഷം നോട്ടിഫിക്കേഷൻ വ്യൂവിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.