ഇന്ന് ഭൂരിഭാഗം ആൾക്കാരുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. റെഡ്മിയുടെ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് റെഡ്മി കെ50ഐ. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2460 പിക്സൽ റെസല്യൂഷനും, 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,080 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും 3 നിറങ്ങളിലാണ് റെഡ്മി കെ50ഐ വാങ്ങാൻ സാധിക്കുക. ഫാന്റം ബ്ലൂ, സ്റ്റീൽത്ത് ബ്ലാക്ക്, ക്വിക്ക് സിൽവർ എന്നിവയാണ് നിറങ്ങൾ. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് സ്റ്റോറേജ് വേരിയന്റുകൾ.