ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പങ്കുവെച്ച് ട്വിറ്റർ; നിലവിലുള്ള ബ്ലൂ ടിക്ക് അക്കൗണ്ടുകളെ പുതിയ പരിഷ്കരണം ബാധിക്കില്ല

author-image
ടെക് ഡസ്ക്
New Update

publive-image

ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ പരിഷ്കരണങ്ങളിൽ ഒന്നാണ് ബ്ലൂ ടിക്ക് അക്കൗണ്ടുകളിൽ നിന്നും സബ്സ്ക്രിപ്ഷൻ മുഖാന്തരം പണം ഈടാക്കൽ. ഇതോടെ, നിശ്ചിത തുക നൽകിയാൽ മാത്രമാണ് ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് തെളിയുകയുള്ളൂ.

Advertisment

എന്നാൽ, ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ, ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കരണം ബാധിക്കില്ല. പുതിയ ഉപയോക്താക്കളിൽ നിന്നും, ബ്ലൂ ബാഡ്ജ് ആവശ്യപ്പെടുന്നവരിൽ നിന്നും മാത്രമാണ് ബ്ലൂ ടിക്കിനായി തുക ഈടാക്കുക.

മുൻപ് അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് നൽകിയിരുന്നത്. പുതിയ മാറ്റങ്ങൾ നിലവിൽ വന്നതോടെ നിശ്ചിത തുക അടയ്ക്കണം. അല്ലെങ്കിൽ, 90 ദിവസത്തിനു ശേഷം അവരുടെ ബ്ലൂ ബാഡ്ജുകൾ നഷ്ടപ്പെടുന്നതാണ്. അതേസമയം, ട്വിറ്ററിൽ അക്കൗണ്ട് ഉള്ള വലിയ ബ്രാൻഡ് പരസ്യ ദാതാക്കൾക്ക് ഈ ആഴ്ച മുതൽ അവരുടെ പേരിനു താഴെ ‘ഔദ്യോഗിക’ ലേബൽ ഉണ്ടായിരിക്കുമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്.

Advertisment