സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സൂം, പുതുതായി എത്തുന്ന ഫീച്ചറുകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി പ്രമുഖ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ കോളിന് പുറമേ, സൂം മെയിൽ, കലണ്ടർ എന്നീ സേവനങ്ങളാണ് അവതരിപ്പിക്കുക. നിലവിൽ, പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയുളള ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനങ്ങൾ വിജയിക്കുന്നതോടെ, എല്ലാ ഉപയോക്താക്കൾക്കും ഉടൻ തന്നെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.

യുഎസ്, കാനഡ എന്നിവിടങ്ങളിൽ സൂം വൺ പ്രോ, സൂം സ്റ്റാൻഡേർഡ് പ്രോ എന്നീ ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ സൂം മെയിൽ, കലണ്ടർ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. സൂം മെയിലിലൂടെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള സൗകര്യവും ലഭിക്കും. വിവിധ പ്ലാനുകൾക്ക് അനുസൃതമായി ഉപയോക്താക്കൾക്ക് 15 ജിബി മുതൽ 100 ജിബി വരെയാണ് സ്റ്റോറേജ് സൗകര്യം ലഭിക്കുക.

പുതുതായി അവതരിപ്പിക്കുന്ന കലണ്ടറിൽ സൂം മീറ്റിംഗ്, ഷെഡ്യൂളിംഗ്, സൂം മീറ്റിംഗിൽ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങൾ എന്നിവ അറിയാൻ സാധിക്കും. കൂടാതെ, സഹപ്രവർത്തകർക്ക് വീഡിയോ കോളിലൂടെ ആശയവിനിമയം നടത്താൻ ‘സൂം സ്പോർട്സ്’ എന്ന പേരിൽ വെർച്വൽ ഇന്ററാക്ഷൻ പ്ലാറ്റ്ഫോമും ഉടൻ തന്നെ കമ്പനി അവതരിപ്പിക്കും.

Advertisment