ജിയോയുടെ 5ജി തരംഗം വ്യാപിക്കുന്നു, രണ്ട് നഗരങ്ങളിൽ കൂടി ഇനി മുതൽ 5ജി സേവനം ലഭിക്കും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാജ്യത്ത് 5ജി സേവനങ്ങൾ കൂടുതൽ വിപുലീകരിച്ച് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് നഗരങ്ങളിൽ കൂടി ജിയോ ട്രൂ സേവനങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇതോടെ, ബെംഗളൂരുവിലും ഹൈദരാബാദിലും ഇനി മുതൽ 5ജി സേവനങ്ങൾ ലഭിച്ചു തുടങ്ങും.

ബെംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങൾ ലഭിക്കുന്നതിനായി ജിയോ ഉപയോക്താക്കൾ ‘ജിയോ വെൽക്കം ഓഫറിന്റെ’ ഇൻവൈറ്റ് ലഭിക്കാനായി കാത്തിരിക്കേണ്ടതുണ്ട്. ഇൻവൈറ്റ് ലഭിച്ചാൽ ഉടൻ 1gbps+ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഉടൻ തന്നെ രാജ്യത്തിന്റെ മറ്റ് നഗരങ്ങളിലും 5ജി സേവനങ്ങൾ ജിയോ ഉടൻ അവതരിപ്പിക്കും. 5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപയോക്താവിനും മികച്ച കവറേജ്, ഉപയോക്തൃ അനുഭവം എന്നിവ ലഭിക്കുമെന്ന് ജിയോ ഉറപ്പ് നൽകുന്നുണ്ട്.

രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി സേവനം ആരംഭിച്ചത്. മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരണാസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തിയത്. പിന്നീട്, രാജസ്ഥാനിലെ നാഥ്ദ്വാരയിലും ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു.

Advertisment