ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, 199 രൂപയുടെ റീചാർജ് പ്ലാനാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതോടെ, 28 ദിവസത്തിന് പകരം 30 ദിവസം വരെ പ്ലാനിന്റെ കാലാവധി കാലാവധി ലഭിക്കും.
ഇത്തവണ 199 രൂപയുടെ പ്ലാനിൽ ആകർഷകമായ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. 199 യുടെ പ്ലാനിൽ മൊത്തം 3 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, 3 ജിബി പ്രതിദിനം അല്ലെന്ന് പ്രത്യേകം ഓർമിക്കണം. 30 ദിവസം വരെ 3 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്. 3 ജിബി കഴിഞ്ഞാൽ ഒരു എംബിക്ക് 50 പൈസയാണ് നിരക്ക് ഈടാക്കുക.
ഈ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 30 ദിവസത്തേക്ക് 300 എസ്എംഎസ് ലഭിക്കുന്നുണ്ടെങ്കിലും, ഈ പരിധി കഴിഞ്ഞാൽ ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപയും, ഓരോ എസ്ടിഡി എസ്എംഎസിനും 1.5 രൂപയും ഈടാക്കും. ഡാറ്റയ്ക്ക് മുൻതൂക്കം നൽകുന്നവർ ഉയർന്ന പ്ലാനുകൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് 199 രൂപയുടെ പ്ലാനിന്റെ കാലാവധി ദീർഘിപ്പിച്ചത്.