വിവോ വൈ01എ ഹാൻഡ്സെറ്റുമായി വിവോ, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ01എ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് വിവോ വൈ01എ. ഇവയുടെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

6.51 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,600×720 പിക്സൽ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ പി 35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 ആണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിരിക്കുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖാന്തരം സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും.

സഫയർ ബ്ലൂ, എലഗന്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. വിവോ വൈ01എ സ്മാർട്ട്ഫോണുകളുടെ തായ്‌ലൻഡ് വിപണിയിലെ വില 3,999 ടിഎച്ച്ബി (ഏകദേശം 9,100 രൂപ) ആണ്. അതേസമയം, ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Advertisment