പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കി. ഓപ്പോ എ1 പ്രോ 5ജി സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഗോൾഡ്, ബ്ലാക്ക്, ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,412 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,800 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,799 യുവാനും (ഏകദേശം 20,600 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,999 യുവാനും (ഏകദേശം 23,000 രൂപ), 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 2,299 യുവാനുമാണ് (ഏകദേശം 26,000 രൂപ) വില.